Skip to main content

കര്‍മ്മ സമിതി(എ ഇ എഫ് ഐ) സജ്ജം

വാക്‌സിന്‍ സ്വീകരിക്കുന്നവരെ അരമണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമായിരിക്കും പോകാന്‍ അനുവദിക്കുക. ഡ്രൈ റണ്ണിലും ഇതേ രീതിയായിരിക്കും പിന്തുടരുക. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാകും.  ഇതിനായി ദ്രുത കര്‍മ്മ സമിതിയെ നിയോഗിക്കും.
ഡോ. അനു ആനന്ദ്(ഫിസിഷ്യന്‍ ജില്ലാശുപത്രി), ഡോ.ആന്‍സി(ഫിസിഷ്യന്‍ കൊട്ടാരക്കര താലൂക്കാശുപത്രി), ഡോ. ഗിരീഷ്,(കാര്‍ഡിയോളജിസ്റ്റ്, ജില്ലാ ആശുപത്രി), ഡോ എസ് കെ കൃഷ്ണപ്രിയ(ന്യൂറോളജിസ്റ്റ്, ജില്ലാ ആശുപത്രി), ഡോ സീനിയ എപ്പിഡമിയോളജിസ്റ്റ്(ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പാരിപ്പള്ളി) എന്നിവരടങ്ങുന്നതാണ് എ ഇ എഫ് ഐ കമ്മറ്റി.
(പി.ആര്‍.കെ നമ്പര്‍-62/2021)

 

date