Skip to main content

കോവിഡ് - വാക്‌സിനേഷന്‍ കണ്‍ട്രോള്‍ റൂം

ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ രാപകല്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ഉണ്ടാകും. ജില്ലാതലത്തില്‍ - ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ആര്‍ സി എച് ഓഫീസര്‍ ഡോ വി. കൃഷ്ണവേണി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ബി ഹരികുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര്‍ എസ് സന്ധ്യ, ഡെപ്യൂട്ടി ഡി എം ഒ ഡോ മണികണ്ഠന്‍, ഡോ രാജേഷ്(കോവിഡ് നോഡല്‍ ഓഫീസര്‍), വിഷ്ണു(വി സി സി എം യു എന്‍ ഡി പി), വിജീഷ്(ജെ എച് ഐ, ഐഡി എസ് പി), രാജലക്ഷ്മി(റിംസ് ) എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമാണ്. കണ്‍ട്രോള്‍ റൂമില്‍ ഏതു പ്രതികൂല കാലാവസ്ഥയിലും 24 മണിക്കൂറും സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ഹാം റേഡിയോ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍: 0474-2797609.
(പി.ആര്‍.കെ നമ്പര്‍-63/2021)

 

date