Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗത്വം; തീയതി 31 വരെ

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത ക്ഷേമനിധി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളള തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ വിധേയമായി എല്ലാത്തരം കുടിശികകളും ഒമ്പത് ശതമാനം പലിശ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

date