Skip to main content

മരട് ഗവ: ഐ.ടി.ഐയില്‍  എസ്.ടി വിഭാഗത്തില്‍ ഒഴിവ്

കൊച്ചി:  എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐയില്‍ 2020-21 വര്‍ഷത്തെ പ്രവേശനത്തിന് എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവുള്ള സീറ്റുകളിലേക്ക്  പ്രവേശനം ലഭിക്കുന്നതിന് താത്പര്യമുള്ളവര്‍ ജനുവരി 11-ന് രാവിലെ 10-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഐ.ടി.ഐ.യില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484-2700142 എന്ന നമ്പറില്‍ ബന്ധപ്പെടുക.
 

date