Skip to main content

ഭിന്നശേഷിക്കാര്‍ക്ക് റോഡ് ഉപയോഗത്തിന് മോട്ടോര്‍വാഹന വകുപ്പിന്റെ പരിശീലനം നാളെ

        റോഡ് ഉപയോഗിക്കുന്ന ഭിന്ന ശേഷിക്കാര്‍ക്ക് ശാസ്ത്രീയ പരിശീലന പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നാളെ (27) രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വാഹനങ്ങള്‍ ലഭ്യമായവരും  ഈ അവസരം  ഉപയോഗപ്പെടുത്തണമെന്ന് ആര്‍ടിഒ അറിയിച്ചു. നിലവില്‍  റോഡില്‍  വാഹനം ഉപയോഗിച്ചുവരുന്ന  ബഹുഭൂരിപക്ഷം ഭിന്നശേഷിക്കാരും മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയാണ് വാഹനം ഉപയോഗിക്കുന്നതെന്ന തിരിച്ചറിവാണ് മോട്ടോര്‍ വാഹന വകുപ്പ് ഭിന്നശേഷിക്കാര്‍ക്ക് സഹായഹസ്തവുമായി മുന്നിട്ടിറങ്ങുന്നത്. 
    അപകടരഹിതമായ റോഡുപയോഗം എങ്ങനെ സാധ്യമാക്കാം, സുരക്ഷിതമായ ഡ്രൈവിംഗിന് രൂപമാററം വരുത്തിയ വാഹനങ്ങളില്‍ ഏതൊക്കെ സംവിധാനം  ഒരുക്കാം, രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക്  നിയമപരമായ  അംഗീകാരം ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം. റോഡപകടങ്ങളില്‍പ്പെടല്‍ ഉടനടി ചെയ്യേണ്ടകാര്യങ്ങള്‍ എന്തൊക്കെ, ഭിന്നശേഷിക്കാര്‍ക്കുളള  വാഹന നികുതി ഇളവുകള്‍, ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കാന്‍ അനുവര്‍ത്തിക്കേണ്ടകാര്യങ്ങള്‍, ഭിന്നശേഷിക്കാര്‍  ഉപയോഗിക്കുന്ന വാഹനങ്ങള്‍ തിരിച്ചറിയാനായി എന്തൊക്കെ സംവിധാനം ഒരുക്കണം എന്നീ കാര്യങ്ങളിലാണ്  പരിശീലനം നല്‍കുന്നത്. 
            

date