Skip to main content

  റോഡ് കോണ്‍ക്രീറ്റിംഗിന് ഭരണാനുമതി

    കാസര്‍കോട് നിയോജക മണ്ഡലത്തിലെ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍പ്പെടുത്തി റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ജില്ലാ ഭരണകൂടം ഭരണാനുമതി നല്‍കി. ചെങ്കള ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന സന്തോഷ് നഗര്‍-കുഞ്ഞിക്കാനം, എച്ച് നഗര്‍-അലക്കല്‍ കനാല്‍ റോഡ് എന്നീ റോഡുകളുടെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ക്കാണ് യഥാക്രമം നാല്, മൂന്ന് ലക്ഷം വീതം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. രണ്ടു റോഡുകളുടെയും നിര്‍മാണം 2018 ഒക്ടോബര്‍ 31-നകം പൂര്‍ത്തിയാക്കണം.
 

date