Skip to main content

 ഏകദിന നാട്ടറിവ് ശില്‍പശാല നാളെ

    കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പട്ടിക വര്‍ഗ മേഖലയിലുളള പരമ്പരാഗത പച്ചമരുന്ന് ചികില്‍സകരുടെ ഏകദിന ശില്‍പശാല നടത്തും. ജീവിതരീതികള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും പ്രകൃതിയോട് ഏറ്റവും അടുത്ത് ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ആദിവാസികള്‍. പ്രകൃതിയെ ദൈവമായി കാണുന്ന ഇവര്‍ നാട്ടുമരുന്നുകളുടെ ഒരു കലവറയാണ്. പാരമ്പര്യമായി കൈമാറിവരുന്ന തനതു ചികില്‍സാരീതികള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പാരമ്പര്യമായി മാത്രം കൈമാറ്റപ്പെടുന്ന ഇത്തരം ചികില്‍സകള്‍ സംരക്ഷിക്കപ്പെടുന്നതിനും അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി ആദിവാസി നാട്ടു വൈദ്യന്‍മാരുടെയും പാരമ്പര്യ പച്ചമരുന്ന് ചികില്‍സ നടത്തുന്നവരുടെയും ഒരു സംഗമത്തിന് കുടുംബശ്രീ ജില്ലാമിഷന്‍ വേദിയാകുന്നു. നാളെ (27) പടന്നക്കാട് കാര്‍ഷിക കോളേജില്‍  നടക്കുന്ന ശില്‍പശാല മുന്‍ എം എല്‍ എ  കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ഔഷധ സസ്യങ്ങളെക്കുറിച്ചും, നാട്ടറിവിനെക്കുറിച്ചും ക്ലാസ്സുകള്‍ നടക്കും.
               

date