Skip to main content

സ്‌കൂളുകളുടെ വിവരശേഖരണം നടത്തുന്നു

 

കൊച്ചി: എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ അംഗീകാരവും, അഫിലിയേഷനും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ/ഐസിഎസ്ഇ/സ്റ്റേറ്റ് സിലബസ് സ്‌കൂളുകളുടെ വിവരശേഖരണം നടത്തുന്നു. ജില്ലയില്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ വിവരം ബന്ധപ്പെട്ട സ്‌കൂള്‍ മാനേജ്‌മെന്റും, പ്രധാനാദ്ധ്യാപകനും ജനുവരി 20-ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9745746303.

 

date