Skip to main content

ദേശീയപാത സ്ഥലമെടുപ്പ്; രേഖകള്‍ ഹാജരാക്കണം

ദേശീയപാത 66 വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കാവനാട് സ്‌പെഷ്യല്‍ തഹസീല്‍ദാല്‍(എല്‍ എ) എന്‍ എച്ച് എ ഐ യൂണിറ്റ് നമ്പര്‍-3 ഓഫീസ് പരിധിയിലെ വടക്കുംതല, പ•ന, ചവറ, നീണ്ടകര വില്ലേജുകളിലെ ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ചുള്ള രേഖകളുടെ ശേഖരണം നീണ്ടകര പാലത്തിന് തെക്കുവശത്തുള്ള (മരിയാലയം ജംഗ്ഷന്‍) സേവ്യേര്‍സ് ആര്‍ക്കേഡ് കെട്ടിടം ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നല്‍കണം. വടക്കുംതല വില്ലേജിലുള്ളവര്‍ ജനുവരി 12, 13 തീയതികളിലും പ•ന വില്ലേജിലെ ഭൂഉടമകള്‍ 14 നും ചവറ വില്ലേജിലുള്ളവര്‍ 15 നും 16 നും നീണ്ടകര വില്ലേജിലെ ഭൂവുടമകള്‍ ജനുവരി 18, 19, 20 തീയികളിലും ഹാജരായി രേഖകള്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2771727 നമ്പരില്‍ ലഭിക്കും.
അസല്‍ ആധാരം, മുന്‍ ആധാരം, കൈവശ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത്, തണ്‍ണ്ടപ്പേര്‍ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കെട്ടിടം നഷ്ടപ്പെടുന്നെങ്കില്‍ പഞ്ചായത്ത് കെട്ടിട നികുതി രസീത് തുടങ്ങിയ രേഖകളും പകര്‍പ്പുകളും സഹിതം ഉടമ ഹാജരാകണമെന്ന് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എം ഉഷാകുമാരി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍-67/2021)

 

date