Skip to main content

പട്ടികജാതികാര്‍ക്ക് കൃഷിഭൂമി വായ്പാ പദ്ധതി

സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിതരായ കര്‍ഷക തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അഞ്ച് ലക്ഷം രൂപയാണ് പദ്ധതി തുക.  അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 21 നും 55നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98,000 രൂപയിലും നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല.  മൊത്തം പദ്ധതി തുകയില്‍ 50,000 രൂപവരെ സബ്‌സിഡി ലഭിക്കും.  അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്ന് ലഭിക്കും.   അപേക്ഷ മെയ് 20ന് വൈകീട്ട് അഞ്ചിനകം ജില്ലാ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2731496.

 

date