Post Category
കോവിഡ്, നിയന്ത്രണ ലംഘനങ്ങൾ, കണയന്നൂർ താലൂക്കിൽ രജിസ്റ്റർ ചെയ്തത് 31 കേസുകൾ
കോവിഡ്, നിയന്ത്രണ ലംഘനങ്ങൾ, കണയന്നൂർ താലൂക്കിൽ രജിസ്റ്റർ ചെയ്തത് 31 കേസുകൾ
എറണാകുളം : കോവിഡ് നിയന്ത്രണ ലംഘനങ്ങൾ പരിശോധിക്കാൻ ചുമതലയുള്ള സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ 31 പേർക്കെതിരെ പിഴ ചുമത്തി. മൂന്ന് സെക്ടറൽ മാജിസ്ട്രേറ്റ്മാരുടെ നേതൃത്വത്തിൽ ആണ് താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. 132 കേന്ദ്രങ്ങളിൽ ആണ് ആകെ പരിശോധന നടത്തിയത്. 88 ഇടങ്ങളിൽ വാണിംഗ് നൽകി.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് കല്പിക്കുമ്പോളും കോവിഡ് പ്രതിരോധത്തിൽ അയവ് വരുത്താതെ ഉള്ള പ്രവർത്തനങ്ങൾ ആണ് ജില്ലയിൽ നടക്കുന്നത്. സെക്ടറൽ മാജിസ്ട്രേറ്റ്മാരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ കർശനമായ പരിശോധനയും തുടരുകയാണ്.
date
- Log in to post comments