Skip to main content
ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലന ക്ലാസില്‍ നിന്ന്.     

ദുരന്തം നേരിടാന്‍ കളക്ട്രേറ്റ് ജീവനക്കാര്‍ക്ക് ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടെ പരിശീലനം 

ദുരന്തമുണ്ടായാല്‍ സംഭ്രമിക്കാതെ സഹായം നല്‍കാന്‍ കളക്ട്രേറ്റ് ജീവനക്കാരെ സജ്ജരാക്കാന്‍ ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ദേശീയ ദുരന്ത നിവാരണ പ്രതികരണ സേന ആരക്കോണം നാലാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമാന്‍ഡന്റ് ടി.എം.ജിതേഷ് നേതൃതം നല്‍കി. ദുരന്തം നേരിടാന്‍ ശേഷിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് എന്‍ഡിആര്‍എഫിന്റെ ലക്ഷ്യമെന്ന് ജിതേഷ് പറഞ്ഞു. ശ്രീലങ്കയ്ക്കു പുറമേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളില്‍ സഹായകമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട 12 അംഗ ടീം എത്തിയത് ആറ് വര്‍ഷമെടുത്ത് പഠിക്കേണ്ട പാഠങ്ങളുടെ പ്രാഥമിക ചില കാര്യങ്ങളാണ് ഒന്നര മണിക്കൂര്‍ ക്ലാസില്‍ വിവരിച്ചത്. 
രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന ദുരന്തം നേരിടാന്‍ പ്രത്യേക മൊബൈല്‍ ആപ്പ് എന്‍ഡിആര്‍എഫ് തയാറാക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇആര്‍ജി 2016 എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
അപകട സ്ഥലത്തിനിന്നും അപകടത്തില്‍പ്പെട്ടവരെ മാറ്റുന്ന വിവിധ രീതികള്‍, മുറിവേറ്റവര്‍ക്ക് ചികിത്സ നല്‍കുന്ന വിധം, കിണറിലും മറ്റും അകപ്പെട്ടവരെ രക്ഷിക്കുന്ന വിധം, കയര്‍കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്ന വിവിധ വിദ്യകള്‍ തുടങ്ങിയവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബറ്റാലിയനൊപ്പം പരിശീന പരിപാടിയില്‍ കളക്ട്രേറ്റ് റവന്യൂ വിഭാഗത്തിലെ ജഗദീശനും പങ്കെടുത്തു.
 

 

date