Skip to main content

സൂര്യാഘാതം: ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. - ജില്ലാ കലക്ടര്‍

സൂര്യാഘാതം മൂലം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ് മേധാവികളോട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഇതിനായി ഹീറ്റ് വേവ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ എല്ലാ നിര്‍വഹണ വകുപ്പുകളോടും (ളശലഹറ റലുമൃാേലിെേ) അദ്ദേഹം ആവശ്യപ്പെട്ടു. ആസ്പത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എ ന്നിവിടങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടാകുന്നില്ലെന്ന് കെ.എസ്.ഇ.ബി ഉറപ്പു വരുത്തണം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ വഴി കുടിവെള്ള വിതരണം നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഇതിനായി വിവിധ എന്‍.ജി.ഒകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവരുമായി സഹകരിച്ച് സംഭാരം പോലുള്ള ശീതള പാനീയങ്ങള്‍ നല്‍കണം. വിദ്യാലയങ്ങളില്‍ വരള്‍ച്ച പ്രതിരോധ നടപടികളെ സംബന്ധിച്ച്  കുട്ടികള്‍ക്ക് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ജില്ലാ വിദ്യാഭ്യാസ മേധാവിയോട് ആവശ്യപ്പെട്ടു. അതത് സ്‌കൂളുകളില്‍ ഭൂമി ശാസ്ത്ര, പരിസ്ഥിതി ശാസ്ത്ര അദ്ധ്യാപകര്‍ക്കാണ് ഇതിന്റെ ചുമതല. വേനല്‍കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പും നടപ്പാക്കണം.

 

date