ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു
കേരള ഡെവലപ്പ്‌മെന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍(ഗഉകടഇ) ജില്ല ഇന്നോവേഷന്‍ കൗണ്‍സിലുകള്‍ മുഖേന ചെറുകിട, സൂക്ഷ്മ സംരംഭക മേഖലയില്‍ നടപ്പിലാക്കുന്ന 'ഒരു ജില്ല, ഒരു ആശയം' പദ്ധതിയുടെ ഭാഗമായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ ത്രിദിന പരിശീലന പരിപാടി ജില്ലയില്‍ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറിയും കെ-ഡിസ്‌ക് ചെയര്‍മാനുമായ ഡോ കെ എം എബ്രഹാം തിരുവനന്തപുരത്ത് നിര്‍വഹിച്ചു. കെ ഡിസ്‌ക് മെന്റര്‍, എം എസ് എം ഇ മെമ്പര്‍, സി എം ഡി മെമ്പര്‍, എനര്‍ജി, എക്‌സ്‌പേര്‍ട്ട്, ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ, കില, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടമായി ക്ലസ്റ്റര്‍ പ്രതിനിധികളുടെ യോഗം തുടര്‍ ദിവസങ്ങളില്‍ നടക്കും. കെ-ഡിസ്‌ക് സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ പി വി ഉണ്ണികൃഷ്ണന്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ സജി ഗോപിനാഥ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 105/2021)
- Log in to post comments