Skip to main content

ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു

         സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം എസ് എന്‍ കോളേജ്  എന്‍ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ എസ് എന്‍ കോളജില്‍ സ്വാമി വിവേകാനന്ദന്റെ ജ•ദിനത്തോടനുബന്ധിച്ച് വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ആര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍  ഓഫീസര്‍ ബി ഷീജ അധ്യക്ഷയായി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ എ ഷീബ, ദശമി എന്നിവര്‍ സംസാരിച്ചു.  പ്രസംഗ മത്സരത്തില്‍ പരവൂര്‍ സ്വദേശി സിദ്ധാര്‍ത്ഥ് എന്‍.ജോയിക്ക് ഒന്നാംസ്ഥാനവും എന്‍ ഹരിഷ്മയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.  വിജയികള്‍ക്ക് യഥാക്രമം 3,000,  2,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സജീവ് സോമന്‍ സമ്മാനദാനം നിര്‍വഹിച്ചു.  
(പി.ആര്‍.കെ നമ്പര്‍ 107/2021)

 

date