Post Category
പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസി (TCC) ലെ ഹിതപരിശോധന ഫെബ്രുവരി നാലിന്
എറണാകുളം: പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസി (TCC) ലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഫെബ്രുവരി 4 ന് നടക്കും. അന്ന് തന്നെ ആണ് വോട്ടെണ്ണൽ.
ഹിതപരിശോധനക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ ലേബർ ഓഫീസർ
(എൻഫോസ്‌മെന്റ്)വി. ബി. ബിജു അറിയിച്ചു. രാവിലെ 7 മുതൽ വൈകീട്ട് 4.30 വരെ സാധാരണ വോട്ടർ മാർക്കുള്ള അവസരം.4.30 മുതൽ 5 മണി വരെ കോവിഡ് രോഗികൾക്കും ക്വാറൻ്റൈനിൽ ഇരിക്കുന്നവർക്കാണ് അവസരം ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്.
ഹിതപരിശോധന നടത്തുന്നതിന് മുന്നോടി ആയി മാനേജ്മെൻ്റിന്റെ യും ട്രേഡ് യൂണിയിയനുകളുടെയും സംയുക്ത യോഗം വരണാധികാരി കൂടി ആയ ജില്ലാ ലേബർ ഓഫീസർ(എൻഫോസ്‌മെന്റ്) വി. ബി. ബിജുവിൻ്റെ അധ്യക്ഷതയിൽ ചേർന്നു.
date
- Log in to post comments