Post Category
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള നിയമനം; സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള നിയമനങ്ങളില്‍ ആനുകൂല്യം ലഭ്യമാക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇ.ഡബ്ലിയു.എസ്) ഉദ്യോഗാര്‍ഥികള്‍ ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വില്ലേജ്/താലൂക്ക് അധികാരികളില്‍ നിന്നും ലഭ്യമാക്കി അടിയന്തിരമായി എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാക്കുകയുളളൂ എന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍(പി ആന്റ് ഇ) അറിയിച്ചു.
date
- Log in to post comments