ടാക്‌സി തൊഴിലാളികളുടെ വിവിധ സംഘടനകളുടെ യോഗം
കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിയമത്തിലെ (കെ.എം.ടി.എ) 12 (സി) പ്രകാരം നഗര ഗതാഗത ആസൂത്രണത്തിന്റെ ഭാഗമായി വിവിധ പൊതുഗതാഗത, ചരക്ക് ഗതാഗത സേവന ദാതാക്കള്‍ എന്നിവരെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വേണ്ടി ഏകോപിപ്പിച്ച് കമ്പനികള്‍ അഥവാ സഹകരണ സംഘങ്ങള്‍ ആക്കി മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ ടാക്‌സി തൊഴിലാളികളുടെ വിവിധ സംഘടനകളുടെ ഒരു യോഗം കെ.എം.ടി.എ വിളിച്ചു കൂട്ടുവാന്‍ ഉദ്ദേശിക്കുന്നു. പ്രസ്തുത യോഗത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള െ്രെഡവര്‍മാരുടെ സംഘടനകളുടെ ഒരു പ്രതിനിധിയെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതിന് ക്ഷണിച്ചു കൊള്ളുന്നു. വിവരങ്ങള്‍ക്ക് കെ.എം.ടി.എ യുടെ നമ്പറായ 6238190714 ല്‍ വാട്ട്‌സാപ്പ് / സിഗ്‌നല്‍/ എസ്.എം.എസ് മെസ്സേജ് അയക്കുക. 'സംഘടനയുടെ പേര്, െ്രെഡവറുടെ പേര്, ലൈസന്‍സ് നമ്പര്‍, സംഘടനാ ഭാരവാഹിത്വത്തിന്റെ ഔദ്യോഗിക നാമം' എന്നിവ ഉള്‍പ്പെടുത്തിയാണ് സന്ദേശം അയക്കേണ്ടത്.
- Log in to post comments