ലീഗല്‍ മെട്രോളജി വകുപ്പ് ഓഫീസ് സമുച്ചയം: ഉദ്ഘാടനം നാളെ(ജനുവരി 15)
ജില്ലാ ലീഗല്‍ മെട്രോളജി ഭവന്റെ ഉദ്ഘാടനം നാളെ(ജനുവരി 15) ഉച്ച കഴിഞ്ഞ് രണ്ടിന് ലീഗല്‍ മെട്രോളജി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. കൊല്ലം കര്‍ബലയില്‍ ആദായ നികുതി ഓഫീസിന് സമീപം ജില്ലാ ലീഗല്‍ മെട്രോളജി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ലീഗല്‍ മെട്രോളജി-ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി പി വേണുഗോപാല്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ ടി വര്‍ഗീസ് പണിക്കര്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ ഇന്ദുശേഖരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ എ കെ സവാദ്, അഡീഷണല്‍ കണ്‍ട്രോളര്‍ റീന ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 110/2021)
- Log in to post comments