Post Category
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എഴുത്ത് പരീക്ഷ
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ ജനുവരി 16 ന് രാവിലെ 10.30 മുതല്‍ കൊല്ലം മോഡല്‍ ബോയ്സ് എച്ച് എസ് എസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച ഏതെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുമായി പരീക്ഷയ്ക്ക് എത്തണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം പരീക്ഷാ ദിവസം രാവിലെ 10 ന് പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 118/2021)
date
- Log in to post comments