Skip to main content

'ജാഗ്രത' ; മുളന്തുരുത്തി, കൂവപ്പടി ബ്ലോക്ക് തല പ്രചാരണം നടത്തി.

'ജാഗ്രത' ; മുളന്തുരുത്തി, കൂവപ്പടി ബ്ലോക്ക് തല പ്രചാരണം നടത്തി.

മുളന്തുരുത്തി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും എറണാകുളം കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി ജില്ലയിൽ നടത്തുന്ന 'ജാഗ്രത ' ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി മുളന്തുരുത്തി, കൂവപ്പടി ബ്ലോക്കുകളിലെ കുടുംബശ്രീയംഗങ്ങൾക്കായി പരിശീലനം നടത്തി. ലഹരി വിരുദ്ധ പ്രചാരണം താഴെ തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ അധ്യക്ഷത വഹിച്ചു. അസി.എക്സൈസ് കമ്മീഷണർ ജി.സജിത്കുമാർ ഉദ്ഘാടനം ചെയ്തു. സ്നേഹിത സർവ്വീസ് പ്രൊവൈഡർ ജി.ഗോപിക പദ്ധതി വിശദീകരണം നടത്തി.കമ്മ്യൂണിറ്റി കൗൺസിലർമാരായ റിനി ബിജു സ്വാഗതവും രെശ്മി.കെ.രവി നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ലഹരിയും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. മുളന്തുരുത്തി, കൂവപ്പടി് ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ വിജിലൻറ് ഗ്രൂപ്പംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. സാമൂഹ്യ മേളയോടനുബന്ധിച്ച് ഒക്ടോബർ 10 ന് ലോക മാനസീകാരോഗ്യ ദിനത്തിലായിരുന്നു പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നത്. ഇതിനോടകം ജില്ലയിലെ 10 ബ്ലോക്ക് പഞ്ചായത്തുകളിൽ പരിശീലനം പൂർത്തിയായി.

date