Skip to main content

ആരോഗ്യ കിരണം പദ്ധതി

 

പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന. സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് പദ്ധതി നിര്‍വ്വഹണത്തിനുള്ള തുക വകയിരുത്തുന്നത്. ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും തികച്ചും സൗജന്യമായി ലഭിക്കും.

date