Skip to main content

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി ഫെബ്രുവരി 15 നകം പൂർത്തിയാകും 

 

ദേശീയപാത വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ  ഫെബ്രുവരി 15 നകം പൂർത്തിയാകും. ദേശീയപാത ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. 

കാടിക്കാട് തുടങ്ങി കൊടുങ്ങല്ലൂർ വീപ്പി തുരുത്ത് വരെയുള്ള പാതയോരത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വിലയിരുത്തുന്നതിനായിരുന്നു  യോഗം.

 63.5 കിലോമീറ്റർ ദേശീയപാത വികസനത്തിനായി 205.4697 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

കാപ്പിരിക്കാട്  മുതൽ തളിക്കുളം വരെയും തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെയുമായി രണ്ട് സെക്ടറായി സ്ഥലമേറ്റെടുക്കൽ തിരിച്ചിട്ടുണ്ട്.

സ്ഥലം നൽകിയവർക്ക് മുഴുവൻ  അർഹമായ പ്രതിഫലം ലഭ്യമാക്കുമെന്ന് കലക്ടർ പറഞ്ഞു.

ജില്ലാ കലക്ടറാണ് ആർ ആർ പാക്കേജ് കമ്മിറ്റിയുടെ ചെയർമാൻ. കൺവീനർ സ്ഥാനത്ത് ഡെപ്യൂട്ടി കലക്ടർ ഐ.പാർവ്വതിദേവിയാണ്.

ഫെബ്രുവരി 15ന് മുമ്പ് ജില്ലയിലെ  നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ   കഴിയുമെന്നും യോഗം  വിലയിരുത്തി.

 

ആർ ആർ പാക്കേജ് യോഗത്തിൽ ജനപ്രതിനിധികൾ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ,

വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date