വായ്പ പരിചയ മേളയും പരാതി പരിഹാര ക്യാമ്പും
കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന വായ്പ പരിചയ മേളയും, പരാതി പരിഹാര ക്യാമ്പും ജനുവരി 20 തിനു രാവിലെ 11-ന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസ് അങ്കണത്തില്‍ നടത്തും. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ക്യാമ്പ്. കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി.രാഘവന്‍ പദ്ധതി വിശദീകരിക്കും. കുടുംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പട്ടികജാതി പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനു കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കും. 50 ലക്ഷം രൂപ വരെയുളള മള്‍ട്ടി പര്‍പ്പസ് വായ്പ, നാല് ലക്ഷം വരെയുളള ലഘു വ്യവസായ വായ്പ സ്വയംതൊഴിലിനുളള വാഹന വായ്പ (വിവിധ വാഹനങ്ങള്‍ 10 ലക്ഷം വരെ), വിവാഹ വായ്പ തുടങ്ങിയ വായ്പകളാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663
- Log in to post comments