കളംകുന്ന് സെക്ഷന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന് (ജനുവരി 16)
ശെന്തുരുണി വന്യജീവി സങ്കേതത്തിലെ തെ•ല, കളംകുന്ന് സെക്ഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന് (ജനുവരി 16) വൈകിട്ട് മൂന്ന് മണിക്ക് വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. തെ•ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. പി സി സി എഫ് സുരേന്ദ്ര കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വര്‍മ്മ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഉമ്മന്‍, തെ•ല ഗ്രാമ പഞ്ചായത്ത് അംഗം ജി നാഗരാജന്‍, ഇ ഡി സി പ്രസിഡന്റ് ആര്‍ സുരേഷ്, ശെന്തുരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 130/2021)
- Log in to post comments