Skip to main content

കടവന്ത്ര നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ പുരോഗമിക്കുന്നു

കൊച്ചി: ജില്ലയിലെ ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ കടവന്ത്ര നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് രാവിലെ 11.30 ന് വാക്സിനേഷൻ കുത്തിവെയ്പ്പ് 

 ആരംഭിച്ചു.  രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരിൽ 

85 പേർക്കാണ് ഈ കേന്ദ്രത്തിൽ വാക്സിനേഷൻ നൽകുന്നത്. ഒരു വാക്സിനേറ്റർ നാല് വാക്സിനേഷൻ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാക്സിനേഷൻ നൽകുന്നത്.

 

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് 

കുത്തിവെയ്പ്പ് പുരോഗമിക്കുന്നത്. ഉച്ചവരെ 26 പേർക്ക് വാക്സിനേഷൻ നൽകി.

date