Post Category
കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു
എറണാകുളം: ആദ്യഘട്ട കോവിഡ് വാക്സിൻ കുത്തിവെപ്പ് ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ പിറവം താലൂക്ക് ആശുപത്രിയിൽ പുരോഗമിക്കുന്നു. 100 പേർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് പിറവത്ത് സജ്ജമാക്കിയിട്ടുളളത്.
രാവിലെ 11.30 വാക്സിനേഷൻ ആരംഭിച്ചു. ആദ്യഘട്ടത്തിൽ വാക്സിനേഷൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ 27 പേർ ഉച്ചവരെ രോഗപ്രതിരോധ കുത്തിവെപ്പിന് വിധേയരായി. താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളംതട്ട്, ഡോ. ദീപ കെ.എച്ച്, ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ സുരേഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
എം.എൽ.എ അനൂപ് ജേക്കബ്, പിറവം മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി സലിം എന്നിവർ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു.
date
- Log in to post comments