Post Category
ഈറ്റ് റൈറ്റ് കൊച്ചി ഉദ്ഘാടനം ബുധനാഴ്ച
എറണാകുളം: ഈറ്റ് റൈറ്റ് കൊച്ചിയുടെ ഭാഗമായി എഫ്.എസ്.എസ്.എ.ഐ നടപ്പിലാക്കുന്ന ആർ.യു.സി.ഒ പദ്ധതിക്ക് കൊച്ചി നഗരത്തില്‍ ഔദ്യോഗിക തുടക്കം കുറിക്കുന്നു. “നല്ലത് കഴിക്കാം നാളേക്ക് ഒരുങ്ങാം“എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് പദ്ധതിയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് ആർ.യു.സി.ഒ പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടിയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
date
- Log in to post comments