Post Category
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങളും സഹായങ്ങളും: ക്യാമ്പ് നാളെ(ജനുവരി 20) മുതല്‍
ഭിന്നശേഷിയുള്ളവര്‍ക്ക് സഹായകരമായ ഉപകരണങ്ങളും മറ്റ് സഹായങ്ങളും നല്‍കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ലിംസ് മാനുഫാക്ടറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജനുവരി 20 മുതല്‍ 22 വരെ കൊല്ലം കോര്‍പ്പറേഷനിലും കൊട്ടാരക്കര, കരുനാഗപ്പള്ളി ബ്ലോക്കുകളിലും ക്യാമ്പ് സംഘടിപ്പിക്കും.
കൊല്ലം കോര്‍പ്പറേഷനില്‍ സിവില്‍ സ്റ്റേഷന് സമീപമുള്ള ടൗണ്‍ യു പി എസില്‍ ജനുവരി 20 നും കൊട്ടാരക്കര ബ്ലോക്കില്‍ മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ ജനുവരി 21 നും കരുനാഗപ്പള്ളിയിലേത് ടൗണ്‍ യു പി എസില്‍ ജനുവരി 22 നുമാണ് ക്യാമ്പ്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്താം. വിശദ വിവരങ്ങള്‍ 0474-2790971 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.162/2021)
date
- Log in to post comments