ഐഎഫ്എഫ്കെ സംഘാടക സമിതി രൂപീകരിച്ചു
എറണാകുളം : ഐഎഫ്എഫ്കെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം എറണാകുളം ടൗൺ ഹാളിൽ മേയർ അഡ്വ. എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
കൊച്ചി പ്രോഗ്രാം കമ്മിറ്റി ചെയർമാനായി സുന്ദർദാസിനെയും വൈസ് ചെയർമാനായി എ കെ സാജനെയും കൺവീനറായി ഷിബു ചക്രവർത്തിയെയും തെരഞ്ഞെടുത്തു
ഹെൽത്ത് ആൻഡ് കോവിഡ് 19 മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി എറണാകുളം കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെയും ജനറൽ കൺവീനറായി എറണാകുളം ഡി എം ഒ യെയും തെരഞ്ഞെടുത്തു
മീഡിയ കമ്മിറ്റിയുടെ ചെയർമാനായി മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബുവിനെയും ജനറൽ കൺവീനറായി പി ആർ സി ഡയറക്ടർ ഹരികിഷോറിനെയും ടെക്നിക്കൽ ആൻഡ് തീയേറ്റർ കമ്മിറ്റി ചെയർമാനായി ജോഷിയെയും ജനറൽ കൺവീനറായി കെഎസ് സിഎ ജനറൽ കൗൺസിൽ മെമ്പർ സണ്ണി ജോസഫിനെയും തിരഞ്ഞെടുത്തു . ഡെലിഗേറ്റ് സെൽ കമ്മറ്റി കോ ഓർഡിനേറ്റിങ് ചെയർമാനായി വി.കെ. ജോസഫിനെയും കോ ഓർഡിനേറ്റിങ് ജനറൽ കൺവീനർമാരായി മധു ജനാർദ്ദനനെയും ഇസ്മായിൽ ഹസ്സനെയും തിരഞ്ഞെടുത്തു.
ഹോസ്പിറ്റാലിറ്റി ആൻഡ് റിസപ്ഷൻ കമ്മിറ്റി ചെയർമാനായി ബി. ഉണ്ണികൃഷ്ണനെയും ജനറൽ കൺവീനറായി പ്രൊഡൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ആൻ്റോ ജോസഫ്, ഓൺലൈൻ കോർഡിനേഷൻ ആൻഡ് പ്രമോഷൻ കമ്മിറ്റി ചെയർമാനായി ഫിലിം ഡയറക്ടർ ടി കെ രാജീവ് കുമാറിനെയും, ജനറൽ കൺവീനറായി ബേബി മാത്യു സോമതീരത്തെയും വോളൻ്റിയർ കമ്മറ്റി ചെയർമാനായി സി.കെ. മണിശങ്കറിനെയും, വൈസ് ചെയർമാനായി അഡ്വ. അരുൺകുമാർ എന്നിവരെ തിരഞ്ഞെടുത്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷത വഹിച്ചു . എം എൽ എ മാരായ ടി ജെ വിനോദ് , പി ടി തോമസ് , ഡെപ്യൂട്ടി മേയർ കെഎ അൻസിയ ഐഎഫ്എഫ്കെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ ഫെസ്റ്റിവൽ വിശദീകരണം നടത്തി . ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് , ഇ സി മെമ്പർ സിബി മലയിൽ , ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച് ഷാജി തുടങ്ങിവയർ പങ്കെടുത്തു .
- Log in to post comments