Skip to main content

ക്ഷേമനിധി പെന്‍ഷന്‍ - മസ്‌റററിംഗിന് വീണ്ടും അവസരം

 

കൊച്ചി: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍കാരില്‍ ഇനിയും മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് വീണ്ടും ഒരു അവസരം കൂടി നല്‍കി. ഇതുപ്രകാരം  ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെയുള്ള ദിവസങ്ങളില്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു. നാളിതുവരെ ഒരു പ്രാവശ്യം മസ്‌ററിംഗ് നടത്തിയവര്‍ വീണ്ടും മസ്‌റററിംഗ് നടത്തേണ്ടതില്ല. ഇവര്‍ ലൈഫ്‌സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800243.

date