Skip to main content

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ലഭിക്കുന്നവര്‍ പുതുക്കുന്നതിനും അപേക്ഷിക്കാം. ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മാതൃകകള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി ജനുവരി 31 നകം www.labourwelfarefund.in    എന്ന സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍.174/2021)

 

date