Skip to main content

നവീകരിച്ച കുടുംബശ്രീ സിവിൽ സ്റ്റേഷൻ ക്യാന്റീൻ ഉദ്ഘാടനം ചെയ്തു

 

 

എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നവീകരിച്ച് പ്രവർത്തനമാരംഭിച്ച സിവിൽ സ്റ്റേഷൻ ക്യാന്റീന്റെ ഉദ്ഘാടനം എഡിഎം സാബു കെ ഐസക്കിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു.  കുടുംബശ്രീ സംരംഭമായ കേരളശ്രീയുടെ നേതൃത്വത്തിലാണ് ക്യാന്റീൻ പ്രവർത്തിക്കുന്നത്.  ജീവനക്കാർക്കും  പൊതു ജനങ്ങൾക്കും  സിവിൽ സ്റ്റേഷൻ ക്യാന്റീനിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകും.   ഉദ്ഘാടന ചടങ്ങിൽ ഹുസൂർ ശിരസ്തദാർ ജോർജ്ജ് ജോസഫ്, എൻ എച്ച് എം  ജില്ലാ പ്രോഗ്രാം മാനേജർ മാത്യൂസ് നമ്പേലി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ റജീന റ്റി. എം, വിജയം കെ , രാഗേഷ് കെ ആർ എന്നിവർ പങ്കെടുത്തു.

date