കളക്ടറേറ്റിൽ ജില്ലാ വികസന സമിതിയോഗം
* റോഡ്, കുടിവെള്ള പദ്ധതികളുടെ നിർമാണം വേഗത്തിലാക്കും
തിരുവനന്തപുരം ജില്ലയിൽ നിർമാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികൾ, റോഡുകൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കുവാൻ കളക്ടറേറ്റിൽ ചെർന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കുടിവെള്ള-ഗതാഗത പ്രശ്‌നങ്ങൾ നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തര പരിഹാരം കാണാനും യോഗത്തിൽ തീരുമാനമായി.
എം.സി. റോഡിൽ വാമനപരുത്ത് സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കും. ഡി.കെ. മുരളി എം.എൽ.എ യുടെ നിർദേശ പ്രകാരമാണിത്. കൂടാതെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കേസുകളിൽപ്പെട്ട് പിടിയിലായ വാഹനങ്ങൾ ഉടൻ ലേലം ചെയ്യാനും തീരുമാനിച്ചു. വെഞ്ഞാറമൂട് മത്സ്യചന്ത പഞ്ചായത്തിനെ ഏൽപിച്ചതായും അടിയന്തരമായി ലേലം നടത്താനും ഡി.കെ. മുരളി എം.എൽ.എ നിർദേശിച്ചു.
നെയ്യാറ്റിൻകര താലൂക്കാശുപത്രിയിലെ പൊലീസ് ഔട്ട്‌പോസ്റ്റിൽ പൊലീസ് ഉദേ്യാഗസ്ഥരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ. ആൻസലൻ എം.എൽ.എ യുടെ ആവശ്യപ്രകാരമാണ് തീരുമാനം. നെയ്യാറ്റിൻകര മണ്ഡലത്തിലെ പാഞ്ചിക്കടവ് പാലത്തിലെ അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. വട്ടിയൂർക്കാവിലെ റോഡുകളുടെയും കുടിവെള്ള പൈപ്പ് ലൈനിന്റെയും നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും.
എ.ഡി.എം. ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.എൽ.എ മാരായ ഡി.കെ. മുരളി, കെ. ആൻസലൻ, കെ. മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കറുടെയും മറ്റ് എം.എൽ.എ മാരുടേയും പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഫാഫീസർ വി.എസ്. ബിജു, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി 1386/2018)
- Log in to post comments