Post Category
അഭിമുഖം ജനുവരി 27 ന്
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എം ആര്‍ എ സി, സര്‍വ്വേയര്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 27 ന് രാവിലെ 10 ന് നടക്കും. യോഗ്യത: എം ആര്‍ എ സി - മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
സര്‍വ്വേയര്‍ - സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ എന്നിവ സഹിതം ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2712781 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.192/2021)
date
- Log in to post comments