Post Category
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കുന്ന പദ്ധതി: അപേക്ഷ 23നകം നല്കണം
രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതലുള്ള കുട്ടികളാണ് ഇതിലേയ്ക്ക് അപേക്ഷിക്കേണ്ടത്. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷ വെള്ള പേപ്പറില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മത്സ്യഭവനുകളില്‍ ജനുവരി 23- നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2251103.
date
- Log in to post comments