Skip to main content

ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡ് 2020 അപേക്ഷ ക്ഷണിച്ചു

കൊച്ചി: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11, 12, 13 തീയതികളില്‍ കൊല്ലത്ത് നടത്തുന്ന 2020-21 വര്‍ഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോല്പാദന മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി കോവിഡ് 19 സാഹചര്യത്തില്‍ ക്ഷീരമേഖലയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2020 വര്‍ഷം ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട് മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശൃ മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി/മാഗസിന്‍ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍) എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ക്കായി എന്‍ട്രികള്‍ ക്ഷണിച്ചു.
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഫീച്ചര്‍ - ദിനപത്രം, അനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍. എന്‍ട്രികള്‍ 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുളള നിബന്ധനകളും അപേക്ഷാ ഫാറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും (www.dairydevelopment.kerala.gov.in) ലഭ്യമാണ്. വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഒന്ന് വൈകിട്ട് അഞ്ചു വരെ. വിലാസം കെ.ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്), ക്ഷീര വികസന വകുപ്പ ഡയറക്ടറേറ്റ്, പട്ടം.പി.ഒ, തിരുവനന്തപുരം - 695004. ഫോണ്‍ 9446376988, 9745195922.

date