നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും ജനുവരി 23ന്
എറണാകുളം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻസിന്റെ നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും എന്ന പരിപാടിക്ക് ജനുവരി 23 ശനിയാഴ്ച തുടക്കമാകും . ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ ഐ ഐ ഐ സി ഡയറക്ടർ ഡോ. ജി ശ്രീകുമാർ മേനോൻ അധ്യക്ഷത വഹിക്കും . ജില്ലതോറും എത്തി വിവിധ തൊഴിൽ രംഗങ്ങളും സാധ്യതകളും പരിചയപ്പെടുത്തുകയും സ്പോട് അഡ്മിഷൻ നൽകുകയും ചെയ്യുന്നതാണ് പദ്ധതി .
സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന സ്ഥാപനമാണ് കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഐ ഐ ഐ സി . പത്താം ക്ലാസ് മുതൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്കു വരെ വരെ പങ്കെടുക്കാവുന്ന കോഴ്‌സുകളിലേക്കാണ് സ്പോട് അഡ്മിഷൻ നടത്തുക . നിലവിൽ ഏത് തരം ജോലി ചെയ്യുന്നവർക്കും ഉദ്യോഗാർത്ഥികൾക്കും കൂടുതൽ മെച്ചപ്പെട്ട തൊഴിൽ ലഭിക്കാൻ സഹായിക്കുന്നതാണ് ഐ ഐ ഐ സി യുടെ കോഴ്‌സുകൾ .
നിർമ്മാണ രംഗത്ത് ലോകോത്തര നിലവാരമുള്ള യു എൽ സി സി എസാണ് ഐ ഐ ഐ സിയുടെ കോഴ്‌സുകൾ നടത്തുന്നത് . ഹൗസ് കീപ്പിങ് കോഴ്‌സിന് എട്ടാം ക്ലാസ്സാണ് യോഗ്യത . അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ , കൺസ്ട്രക്ഷൻ വെൽഡർ , അലൂമിനിയം ഫാബ്രിക്കേഷൻ , ക്വാളിറ്റി കൺട്രോൾ ടെക്‌നിഷ്യൻ , വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ അസിസ്റ്റന്റ് സർവേയർ എന്നീ കോഴ്‌സുകൾക്ക് പത്താം ക്ലാസ്സാണ് യോഗ്യത . പ്ലംബിംഗ് എഞ്ചിനീയറിംഗ് , ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് എന്നീ കോഴ്‌സുകൾക്ക് പ്ലസ് ടുവും ഗ്രാജുവേറ്റ്ഷിപ് പ്രോഗ്രാമിന് ബി ടെക് മെക്കാനിക്കൽ അല്ലെങ്കിൽ സിവിൽ , സർട്ടിഫിക്കറ്റ് പ്രോഗ്രാം ജി ഐ എസ് കോഴ്‌സിന് ബി ടെക് സിവിലുമാണ് യോഗ്യത .
പി ജി ഡിപ്ലോമ കോഴ്‌സുകളായ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റിനും ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷനും ബി ടെക് സിവിലും, ഫെസിലിറ്റി മാനേജ്‌മന്റ് / കോൺട്രാക്ട് മാനേജ്‌മന്റ് കോഴ്‌സിന് ബിരുദം / ബി. ടെക് , എം ഇ പി ക്കു ബി. ടെക് മെക്കാനിക്കൽ , റീറ്റെയ്ൽ മാനേജ്‌മന്റ് കോഴ്‌സിന് ബിരുദം / ബി. ടെക് / ഡാറ്റാ അനലിറ്റിക്‌സ് ബിരുദവുമാണ് യോഗ്യത . പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8078980000 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം .
- Log in to post comments