തീരദേശ ജാഗ്രത ശക്തിപ്പെടുത്തും
ജില്ലയുടെ തീരദേശ ജാഗ്രതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍. എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന തീരദേശ ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. നിലവിലെ കടലോര ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പ്രാദേശിക ജാഗ്രതാ സമിതികള്‍ ഉപസമിതികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എ ഡി എം നിര്‍ദ്ദേശം നല്കി.
ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലും ഹാര്‍ബറുകളിലും സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കും. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ, ലോഡ്ജുകള്‍, വില്ലകള്‍ എന്നിവിടങ്ങളിലെ പരിശോധനകള്‍ കര്‍ശനമാക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. തീരദേശ മേഖലകള്‍ മദ്യ-മയക്കുമരുന്ന് മുക്തമാണെന്ന് ഉറപ്പു വരുത്തും. വ്യക്തമായ രേഖകള്‍ ഇല്ലാതെ കടലില്‍ കാണുന്ന യാനങ്ങള്‍ക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കാനും തീരദേശ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി. തീരദേശത്തെ കോവിഡ് പ്രോട്ടോകോള്‍ പരിപാലനം ഉറപ്പുവരുത്തണമെന്നും എ ഡി എം അറിയിച്ചു.
യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുതവാര്യര്‍, ജില്ലാ ക്രൈംബ്രാഞ്ച് എ സി പി അഭിലാഷ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലിന്‍ഡ, പോലീസ്, തീരദേശ പോലീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.196/2021)
- Log in to post comments