Skip to main content

ലഘുവ്യവസായ യോജന

ലഘു വ്യവസായ യോജന'ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ, സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ്  പദ്ധതി തുക. അപേക്ഷകരുടെ പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണം.  വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയും നഗര പ്രദേശങ്ങളില്‍ 1,20,000 രൂപയും കവിയാന്‍ പാടില്ല.  വായ്പാ തുക ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.  അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 0483 2731496, 04931 246644.

 

date