Post Category
ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന
' ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന' ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണം. വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയും കവിയാന്‍ പാടില്ല. വായ്പാ തുക നാല് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടക്കണം. സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 50,000 രൂപയാണ് പദ്ധതി തുക. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0483 2731496, 04931 246644.
date
- Log in to post comments