കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസ് ഉപരാഷ്ട്രപതി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
കാസര്‍കോട് പെരിയയിലുളള കേരള കേന്ദ്രസര്‍വ്വകലാശാലയുടെ ക്യാമ്പസ് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഉപരാഷ്ട്രപതിയെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിട്ടുളളത്. രാവിലെ 10.50 ന് മംഗലാപുരത്തുനിന്നും വ്യോമസേനയുടെ ഹെലികോപ്‌റററില്‍ സര്‍വ്വകലാശാല ക്യാമ്പസിലെ ഹെലിപാഡില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ തുറമുഖവകുപ്പു മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍, പി കരുണാകരന്‍ എംപി, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാര്‍, യുജിസി അംഗം ഡോ. യു ഗോപാല്‍റെഡ്ഡി, കേന്ദ്രസര്‍വ്വകലാശ രജിസ്റ്റാര്‍ ഡോ. എ രാധാകൃഷ്ണന്‍ നായര്‍, സര്‍വ്വകലാശാല എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പറും സംഘാടകസമിതി സെക്രട്ടറിയുമായ ഡോ. കെ ജയപ്രസാദ് എന്നിവര്‍ ചേര്‍ന്ന സ്വീകരിക്കും. തുടര്‍ന്ന് ക്യാമ്പസിനുളളില്‍ പ്രത്യേകം തയ്യാറാക്കിയ ശീതീകരിച്ച പന്തലില്‍ നടക്കുന്ന ചടങ്ങില്‍ നിലവിളക്ക് കൊളുത്തി ഫലകം അനാഛാദനം ചെയ്ത് ഉപരാഷ്ട്രപതി ക്യാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിക്കും.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാര്‍ സ്വാഗതം ആശംസിക്കും. മുഖ്യാതിഥി കൂടിയായ ഉപരാഷ്ട്രപതി സദസിനെ അഭിസംബോധന ചെയ്യും. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തും. സംഘാടകസമിതി സെക്രട്ടറി ഡോ. കെ ജയപ്രസാദ് നന്ദി പറയും. തുടര്‍ന്ന് ദേശീയഗാനത്തോടെ ചടങ്ങുകള്‍ സമാപിക്കും. 12 മണിയോടെ ഉപരാഷ്ട്രപതി മടങ്ങും.
.
- Log in to post comments