Post Category
റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പ്രായോഗിക പരിശീലനം
സംസ്ഥാന വ്യവസായ - വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്ക് മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കുന്നു. നവംബര്‍ രണ്ടാംവാരം നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 483 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി നവംബര്‍ രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം, പിന്‍ 676122 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ :0483 2768507.
date
- Log in to post comments