Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു .കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിന് വാഹന ഉടമകള്‍ സ്വന്തം ചെലവില്‍ ജി.പി.എസ് ഘടിപ്പിക്കണം. കരാറുകാരന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വിതരണം ചെയ്യുന്ന ജലസ്രോതസ്സിലെ വെള്ളം ലാബില്‍ പരിശോധന നടത്തി ഗുണ നിലവാരം ഉറപ്പുവരുത്തണം. ക്വട്ടേഷന്‍ മെയ് ഏഴിന് മൂന്നു മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക.
date
- Log in to post comments