Post Category
സര്‍ക്കാര്‍ തടിഡിപ്പോയില്‍ നിന്നും നേരിട്ട് തടി വാങ്ങാം
തിരുവനന്തപുരം തടിവില്‍പ്പന വിഭാഗം ഓഫീസിനു കീഴിലുള്ള കുളത്തൂപ്പുഴ തടി ഡിപ്പോയില്‍ നിന്ന് മെയ്-16 മുതല്‍ തേക്കുതടികളുടെ ചില്ലറ വില്‍പ്പന ആരംഭിക്കുന്നു. മുന്‍കൂട്ടി വില നിശ്ചയിച്ച തടികള്‍ നേരില്‍ കണ്ട് ഗുണനിലവാരം വിലയിരുത്തി വ്യക്തികള്‍ക്ക് ഗാര്‍ഹികാവശ്യങ്ങള്‍ക്കായി വാങ്ങാം. വീട് നിര്‍മ്മിക്കുന്നതിനായി അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡുമായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതല്‍ കുളത്തുപ്പുഴ ഡിപ്പോയില്‍ എത്തിയാല്‍ അഞ്ച് ക്യു.മീറ്റര്‍വരെ തേക്കുതടി നേരിട്ടു വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുളത്തൂപ്പുഴ ഡിപ്പോ ആഫീസിലെ 0475 2319241 എന്ന നമ്പരിലോ ഡിപ്പോ ആഫീസറുടെ 8547601025 എന്ന നമ്പരിലോ ബന്ധപ്പെടണം.
date
- Log in to post comments