Skip to main content

കോവിഡ് 684, രോഗമുക്തി 195

ജില്ലയില്‍ ഇന്നലെ(ജനുവരി 23) 684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 195 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 673 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ര് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 66 പേര്‍ക്കാണ് രോഗബാധ. അയത്തില്‍-എട്ട്, കാവനാട്-ആറ്, കുരീപ്പുഴ, കല്ലുംതാഴം, കിളികൊല്ലൂര്‍ ഭാഗങ്ങളില്‍ നാലുവീതവും ആര്‍ത്തറമൂട്, ഇരവിപുരം, തങ്കശ്ശേരി, മാടന്‍നട, വടക്കേവിള എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-33, കൊട്ടാരക്കര-25, പുനലൂര്‍-17, പരവൂര്‍-അഞ്ച് എന്നിടങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ വിളക്കുടി-29, കുളക്കട-28, മൈലം-26, ചവറ-21, പെരിനാട്, പത്തനാപുരം, നെടുവത്തൂര്‍ ഭാഗങ്ങളില്‍ 18 വീതവും ഇളമ്പള്ളൂര്‍-17, പവിത്രേശ്വരം-16, ശൂരനാട് നോര്‍ത്ത്, പട്ടാഴി എന്നിവിടങ്ങളില്‍ 15 വീതവും തലവൂര്‍-13, മയ്യനാട്, കുറ, ഈസ്റ്റ് കല്ലട, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 12 വീതവും മണ്‍ട്രോതുരുത്ത്, പിറവന്തൂര്‍, പ•ന ഭാഗങ്ങളില്‍ 11 വീതവും ശാസ്താംകോട്ട, പൂതക്കുളം, തൊടിയൂര്‍, ഇളമാട് എന്നിവിടങ്ങളില്‍ 10 വീതവും മേലില, തെക്കുംഭാഗം പ്രദേശങ്ങളില്‍ ഒന്‍പത് വീതവും കല്ലുവാതുക്കല്‍-എട്ട്, തൃക്കോവില്‍വട്ടം, അലയമണ്‍ ഭാഗങ്ങളില്‍ ഏഴുവീതവും വെളിയം, മൈനാഗപ്പള്ളി, പനയം, തെ•ല, ചിറക്കര, ചാത്തന്നൂര്‍, എഴുകോണ്‍, ഉമ്മന്നൂര്‍ പ്രദേശങ്ങളില്‍ ആറുവീതവും പോരുവഴി, നെടുമ്പന, നീകര, ചിതറ, കൊറ്റങ്കര എന്നിവിടങ്ങളില്‍ അഞ്ചുവീതവും വെസ്റ്റ് കല്ലട, പേരയം, കുലശേഖരപുരം, കരീപ്ര, ഏരൂര്‍ ഭാഗങ്ങളില്‍ നാലുവീതവും വെളിനല്ലൂര്‍, വെട്ടിക്കവല, തേവലക്കര, തഴവ, ക്ലാപ്പന, കുമ്മിള്‍, കുന്നത്തൂര്‍, ഓച്ചിറ, ആലപ്പാട്, അഞ്ചല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.224/2021)

 

date