Post Category
കോവിഡ് വാക്സിന് 4551 പേര്‍ക്ക് നല്കി
ജില്ലയില്‍ ഇതുവരെ 4551 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ(ജനുവരി 23) 898 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-200, വിക്ടോറിയ ആശുപത്രി-97, ജില്ലാ അയുര്‍വേദ ആശുപത്രി-80, മെഡിസിറ്റി മെഡിക്കല്‍ കോളജ്-90, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-101, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-90, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-80, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-81, കലയ്ക്കോട് സി എച്ച് സി-79.
(പി.ആര്.കെ നമ്പര്‍.225/2021)
date
- Log in to post comments