Skip to main content

തെ•ല റിന്റര്‍ പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക്‌പോസ്റ്റ് പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ(ജനുവരി 27)

മൃഗസംരക്ഷണ വകുപ്പിന്റെ തെ•ല റിന്റര്‍ പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക്‌പോസ്റ്റിന് വേണ്ടി പുതുതായി നിര്‍മിച്ച പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ(ജനുവരി 27) വൈകിട്ട് നാലിന് മന്ത്രി കെ നിര്‍വഹിക്കും. ആര്‍ പി ചെക്ക്‌പോസ്റ്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ തെ•ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. ഫോറസ്റ്റ് ദക്ഷിണ മേഖല ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, റിന്റര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ സ്‌കീം ജോയിന്റ് ഡയറക്ടര്‍ ഡോ കെ എം രവി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ കെ എം ദീലീപ്, തെ•ല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി രതീഷ്, ശെന്തുരിണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി സജീവ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ അനില്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം റെജി ഉമ്മന്‍, തെ•ല ഗ്രാമപഞ്ചായത്തംഗം നാഗരാജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡി സുഷമകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.237/2021)

 

date