Skip to main content

ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം

പോരുവഴി ഗ്രാമപഞ്ചായത്തില്‍ പുതുതായി ആരംഭിച്ച സര്‍ക്കാര്‍ ഐ ടി ഐ യില്‍ ദ്വിവത്സര കോഴ്‌സായ ഇലക്ട്രീഷ്യന്‍, ഫിറ്റര്‍ എന്നീ ട്രേഡുകളിലേക്കും ഏകവത്സര കോഴ്‌സായ മെക്കാനിക്ക് ഓട്ടോഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോം ചന്ദനത്തോപ്പ്, തേവലക്കര ഐ ടി ഐ കളില്‍ നിന്നും പോരുവഴി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കും. അവസാന തീയതി ഫെബ്രുവരി അഞ്ച്.
(പി.ആര്‍.കെ നമ്പര്‍.241/2021)

 

date