Skip to main content

മണിനാദം നാടന്‍പാട്ട് മത്സരം

സംസ്ഥാന യുവജനക്ഷമ ബോര്‍ഡ്  കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം      ജില്ലാ തലങ്ങളില്‍ ഓണ്‍ലൈന്‍ നാടന്‍പാട്ട് മത്സരം നടത്തും. ജില്ലയിലെ യൂത്ത്/യുവ ക്ലബ്ബുകള്‍ക്ക്  പങ്കെടുക്കാം.  10 മിനിറ്റ്    ദൈര്‍ഘ്യമുള്ള നാടന്‍പാട്ടുകളുടെ വീഡിയോ എം പി 4 ഫോര്‍മാറ്റില്‍ ഒരു ജി ബി ഉള്ളില്‍ എഡിറ്റ് ചെയ്ത്  ജില്ലാ യുവജന കേന്ദ്രത്തില്‍ നേരിട്ടോ 9847133866 എന്ന വാട്‌സ് ആപ്പ് നമ്പരിലോ ജനുവരി 31 നകം നല്‍കണം. വിശദവിവരങ്ങളും നിബന്ധനകളും  9847133866, 0474-2798440 എന്നീ നമ്പറുകളിലും  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത,് തേവള്ളി പി.ഒ, കൊല്ലം 691009 വിലാസത്തിലും ലഭിക്കും. വീഡിയോയില്‍ യുവ/യൂത്ത് ക്ലബ്ബിന്റെ പേരും വിലാസവും രേഖപ്പെടുത്തിയിരിക്കണം കൂടാതെ വീഡിയോയുടെ പശ്ചാതലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്   മണിനാദം 2021 എന്ന് രേഖപ്പെടുത്തിയ ബാനറും ഉണ്ടായിരിക്കണം.
(പി.ആര്‍.കെ നമ്പര്‍.244/2021)

date